• വോളിബോള്‍ ചരിത്രവും പുരോഗതിയും

    ഇ. അച്ചുതന്‍ നായര്‍

    1895 ല്‍ അമേരിക്കയിലെ ഹോളിയോക്ക്‌ വൈ. എം. സി. എ യില്‍ ഉദ്ദേശം 6 അടി ഉയരത്തില്‍ ഒരു കയറ്‌ വലിച്ചു കെട്ടി കുറെ മദ്ധ്യവയസ്‌ക്കരായ ആളുകള്‍ ഒരു ബാസ്‌ക്കറ്റ്‌ ബോള്‍ ബ്ലേഡര്‍ കാറ്റ്‌ നിറച്ച്‌ കയറിന്‍റെ മുകളിലുടെ പന്ത്‌ അങ്ങോട്ടുമിങ്ങോട്ടു അയക്കുകയും പരമാവധി സമയം ആകാശത്ത്‌ നില്‌ക്കത്തക്ക രീതിയില്‍ കളിക്കുകയും ആകാംക്ഷയോടെ , ആവേശത്തോടെ ഒട്ടേറെ പേര്‍ അത്‌ വീക്ഷിക്കുകയും ചെയ്യുന്നത്‌ കാണാനിടയായി. അതിന്‌ മുമ്പ്‌ വൈ. എം. സി. എ യു മായി ബന്ധപ്പെട്ടു വിനോദത്തിലേര്‍പ്പെട്ടിരുന്ന ഒരു വലിയ വിഭാഗം ആളുകള്‍ക്ക്‌ അതുവരെ ഉണ്ടായിരുന്ന വിനോദങ്ങളില്‍ താല്‌പര്യം കുറയുകയും അല്‌പാല്‌പമായി വിട്ടുനില്‌ക്കുന്ന ഒരു അവസ്ഥ സംജാതമാകുകയും ചെയ്‌തപ്പോള്‍ അധികാരികളുടെ ആവശ്യവും വിട്ടു നില്‌ക്കുന്നവരുടെ മനസ്സും മനസ്സിലാക്കി അവര്‍ക്ക്‌ താല്‌പര്യമുള്ള ഒരു വിനോദം കണ്ടുപിടിക്കാന്‍ തലപുകഞ്ഞാലോചിച്ച്‌ സ്‌പ്രിങ്ങ്‌ ഫീല്‍ഡ്‌ ഫിസിക്കല്‍ എഡു. കോളേജിലെ അദ്ധ്യാപകനായ വില്യം. ജി മോര്‍ഗന്‍ എന്ന ആളുടെ തലച്ചോറില്‍ രൂപം കൊണ്ട ഒരു വിനോദമായിരുന്നു വോളിബാള്‍. അദ്ദേഹം തന്നെ ആദ്യം `മിന്‍ടോനറ്റ്‌' എന്ന പേരില്‍ വിളിച്ചിരുന്ന ഈ ഗെയിമിനെ പ്രൊഫ. എ. ടി ഹാല്‍സ്റ്റഡ്‌ വോളിയിങ്ങിന്‌ പ്രധാന്യമുള്ളത്‌ കൊണ്ട്‌ വോളിബാള്‍ എന്ന്‌ ആക്കി മാറ്റി. ഇന്ന്‌ ലോകത്ത്‌ മറ്റേതൊരു ഗെയിമിനും കിട്ടാത്ത പ്രസക്തിയും പ്രാധാന്യവും ഈ മത്സരത്തിനുണ്ട്‌ എന്നത്‌ അഭിമാനത്തോടെ പറയാന്‍ കഴിയും. കായിക വിദ്യാലയങ്ങളില്‍ പഠിച്ചവരും പട്ടാളക്കാരുമാണ്‌ യഥാര്‍ത്ഥത്തില്‍ ഈ ഗെയിമിന്‍റെ ആദ്യകാല പ്രചാരകര്‍, വില്യം ജി. മോര്‍ഗന്‍ വോളിബാളിന്‍റെ പിതാവായും ഹോളിയോക്ക്‌ ജന്മസ്ഥലമായും അറിയപ്പെടുന്നു.

       

    ആദ്യകാലത്ത്‌ ഈ കളിയുടെ നിയമങ്ങള്‍ ഉപഞ്‌ജാതാവായ വില്യം ജി. മോര്‍ഗന്‍ തന്നെയാണ്‌ രൂപപ്പെടുത്തിയത്‌. ഇന്നത്തെ വോളിബോള്‍ കണ്ടാല്‍ താന്‍ കണ്ടുപിടിച്ച്‌ രൂപപ്പെടുത്തിയ കളി തന്നെയാണോ ഇന്ന്‌ പ്രചരിച്ചത്‌ എന്ന്‌ തോന്നാതിരിക്കില്ല. നിയമങ്ങളും ചട്ടങ്ങളും അത്രയ്‌ക്ക്‌ മാത്രം മാറിയിരിക്കുന്നു. എങ്കിലും അടിസ്ഥാനപരമായ കാര്യത്തില്‍ യാതൊരു മാറ്റവുമില്ല. ശക്തിയും വേഗതയും ജിംനാസ്റ്റിക്‌സിനും പ്രധാന്യമുള്ള മത്സരമായി മാറിയിരിക്കുന്നു വോളിബോള്‍ .

    1896 ല്‍ സ്‌പ്രീങ്ങ്‌ ഫീല്‍ഡ്‌ വൈ. എം. സി. എ. (യു. എസ്‌. എ) യില്‍ ക്ഷണിക്കപ്പെട്ട ഫിസിക്കള്‍ ഡയറക്‌ടര്‍മാരുടെ സാന്നിദ്ധ്യത്തില്‍ മോര്‍ഗന്‍റെ രണ്ട്‌ ടീമുകള്‍ തമ്മില്‍ ആദ്യത്തെ വോളിബാള്‍ പ്രദര്‍ശനമത്സരം നടത്തപ്പെട്ടു. മത്സരം കണ്ടുകൊണ്ടിരുന്ന മുഴുവന്‍ പ്രതിനിധികളിലും ഈ വിനോദം ഉദ്വേഗം ജനിപ്പിച്ചു. തല്‍ഫലമായി അമേരിക്കയിലെ സ്‌ക്കൂള്‍, കോളേജ്‌, കമ്മ്യൂണിറ്റി സെന്റര്‍ എന്നിവ വോളിബാളിന്‌ പ്രചാരം നല്‍കാന്‍ തുടങ്ങി. ഇത്‌ ഈ മത്സരത്തെ സംബന്ധിച്ചേടത്തോളം ഒരു കുതിച്ചു ചാട്ടമായിരുന്നു. 1900-ാം മാണ്ടില്‍ നിയമങ്ങള്‍ അല്‌പം ഭേദഗതി ചെയ്യുകയും ഈ ഗയിം കനഡയിലേക്ക്‌ എത്തുകയും ചെയ്‌തു. 1905 ല്‍ ക്യൂബയും വോളിബാള്‍ രംഗത്ത്‌ സജീവമായി. ഒന്നാം ലോക മഹായുദ്ധകാലത്ത്‌ അമേരിക്കന്‍ പട എത്തിയ സ്ഥലങ്ങളിലെല്ലാം വോളിബാള്‍ പ്രചരിക്കുകയുണ്ടായി. അങ്ങിനെ അന്യനാടുകളിലും ഈ മത്സരം എത്തിപ്പെട്ടു. തുടങ്ങിയകാലത്ത്‌ കോര്‍ട്ടിന്‍റെ വലിപ്പം 50' നീളവും 25' വീതിയും നെറ്റിന്‌ 6' 6" ഉയരവുമായിരുന്നു. ഈ കളിക്കാരന്‌ 2 തവണ സര്‍വ്വീസ്‌ ചെയ്യാന്‍ നിയമം ഉണ്ടായിരുന്നു. ബാള്‍ ലൈനില്‍ ടച്ച്‌ ചെയ്‌താല്‍ ഔട്ട്‌ ആയികണക്കാക്കുമായിരുന്നു. സര്‍വ്വീസ്‌ ചെയ്യുന്ന ടീമിനു മാത്രമേ സ്‌ക്കോര്‍ ലഭിച്ചിരുന്നുള്ളൂ. 1900 ല്‍ നെറ്റിന്‍റെ ഉയരം 7' ആയി ഉയര്‍ത്തുകയും 21 പോയിന്‍റില്‍ സെറ്റ്‌ തീര്‍പ്പാക്കുകയുമായിരുന്നു നിയമം. 1912 ല്‍ ഉയരം 7' 6" ആയി വര്‍ദ്ധിപ്പിക്കുകയും നെറ്റിന്‍റെ വീതി 3' ആയി മാറ്റുകയും കോര്‍ട്ടിന്‍റെ നീളം 65'x വീതി 35' യുമായി പരിഷ്‌ക്കരിക്കുയും റൊട്ടേഷന്‍ ആദ്യമായി പ്രാവര്‍ത്തികമാക്കുകയും ചെയ്‌തു. 1917 ല്‍ ഉയരം 8'യും സെറ്റ്‌ ജയിക്കാന്‍ 15 സ്‌കോര്‍ രീതിയും നിലവില്‍ വന്നു. 9 ആളുകള്‍ വീതമാണ്‌ ഓരോ കോര്‍ട്ടില്‍ കളിച്ചുകൊണ്ടിരുന്നത്‌. 1918 ലാണ്‌ ആദ്യമായി 6 പേര്‍ ഒരു ഭാഗത്ത്‌ കളിക്കുന്ന രീതി നടപ്പിലായത്‌. 1921 ല്‍ 3 ടച്ച്‌ നിലവില്‍ വന്നു. 1923 ല്‍ ഗ്രൗണ്ടിന്‍റെ നീളം 60 യും വീതി 30' യുമായി സെറ്റില്‍ 14 സ്‌ക്കോറില്‍ തുല്യത വന്നാല്‍ 2 സ്‌ക്കോര്‍ വ്യത്യാസത്തിലെ കളി ജയിക്കൂ എന്നതും അംഗീകരിച്ചു. ഇങ്ങിനെ നിരവധി മാറ്റങ്ങള്‍ക്ക്‌ വിധേയമായാണ്‌ ആധുനിക വോളിബാള്‍ ഉരുത്തിരിഞ്ഞത്‌. കുറെയേറെ പുതിയ നിയമങ്ങള്‍ നടപ്പിലാവുന്ന അതിനുമുമ്പ്‌ തന്നെ ഓവര്‍ ബ്ലോക്ക്‌ അനുവദിച്ചുകൊും. കാല്‍ മുഴുവനായും ക്രോസ്സ്‌ ആയില്ലെങ്കില്‍ ഫൗള്‍ അല്ലെന്നും First contact Under Hand pass ഡബിള്‍ ആയാല്‍ ഫൗള്‍ അല്ലെന്നും തീരുമാനാകേുന്ന അഞ്ചാമത്തെ സെറ്റ്‌ Scoring Rally system ആവുകയും മറ്റും ചെയ്‌തിട്ടു്‌. നിയമങ്ങള്‍ മാറുന്നതിനനുസരിച്ചു കോച്ചുകളും കളിക്കാരും പുതിയ ടെക്‌നിക്കുകളും തന്ത്രങ്ങളും മെനയുന്നു.

  • വോളിബോള്‍ ചരിത്രവും പുരോഗതിയും

    ഇ. അച്ചുതന്‍ നായര്‍

    1936 ല്‍ ബര്‍ലിന്‍ ഒളിമ്പിക്‌സ്‌ നടക്കുമ്പോള്‍ വോളീബോളില്‍ തല്‌പരരായ കുറെ ജാര്യങ്ങളിലെ പ്രതിനിധികള്‍ കൂടിച്ചേരുകയുായി. എന്നാല്‍ പാരീസ്‌ ആസ്ഥാനമാക്കി ഇന്റര്‍ നാഷണല്‍ വോളീബോല്‍ അസോസിയേഷന്‍ രൂപീകരിച്ചത്‌. 1947 ല്‍ മാത്രമാണ്‌. ആദ്യവോളിബോള്‍ അസോസിയേഷന്‍ ലോക ചാമ്പ്യന്‍ഷിപ്പ്‌ 1949 ല്‍ പ്രാഗില്‍ നടന്നു. ഇത്രയൊക്കെ പ്രചാരം കിട്ടിയിട്ടും ജനപങ്കാളിത്തം ഉണ്ടായിട്ടും 1964 ലെ ടോക്കിയോ ഒളിമ്പിക്‌സിലാണ്‌ വോളിബോള്‍ ഔദ്യോഗികമായി ഒളിമ്പിക്‌ ഇനമായി ഉള്‍പ്പെടുത്തപ്പെട്ടത്‌.

    1921 ല്‍ മദ്രാസ്‌ വൈ. എം. സി. എ യിലൂടെ ഈ ഗൈയിം ഇന്ത്യയിലും എത്തി. അവിടെ പരിശീലനം ലഭിച്ച കായികാദ്ധ്യാപകര്‍ ഇന്ത്യയുടെ നാനാഭാഗത്തും ഈ ഗയിമിന്‌ പ്രചാരം കൊടുത്തു. തുടക്കത്തിലൊന്നും ഈ ഗയിമിന്ന്‌ ഇന്ത്യയില്‍ ഒരു സിസ്റ്റവും ഉായിരുന്നില്ല. ഓരോ ഭാഗത്തും 9 ആളുകളായിരുന്നു കളിച്ചിരുന്നത്‌. എവിടെ നിന്നും അടിക്കാമായിരുന്നു. ഇതിന്‌ ഒരു മാറ്റം വന്നത്‌ 1950 ല്‍ ഇന്ത്യന്‍ ഒളിമ്പിക്‌ ഗയിംസ്‌ ബോംബെയില്‍ നടന്നതില്‍ പിന്നെയാണ്‌ 2-4, 3-3, 5-1 എന്നീ സമ്പ്രദായങ്ങളില്‍ ഗയിം പിന്നീട്‌ പുരോഗമിക്കുകയായിരുന്നു. ക്രമേണ ഇന്ത്യന്‍ ടീം. വിദേശങ്ങളില്‍ പോവുകയും വിദേശ ടീമുകള്‍ ഇന്ത്യയില്‍ വരാന്‍ തുടങ്ങുകയും ചെയ്‌തു. ഇന്ത്യന്‍ കളിക്കാരുടെ നിലവാരവും ക്രമേണ ഉയര്‍ന്നു തുടങ്ങി.

  • വോളിബോള്‍ ചരിത്രവും പുരോഗതിയും

    ഇ. അച്ചുതന്‍ നായര്‍

    1951 ല്‍ പഞ്ചാബിലെ ലുധിയാനയില്‍ എഫ്‌. സി. അറോറ പ്രസിഡും എസ്‌. കെ ബാസു സിക്രട്ടറിയുമായി ദേശീയ ഫെഡറേഷന്‍ രൂപം കൊു 1952 ല്‍ ആദ്യത്തെ ദേശീയ വോളിബോള്‍ മത്സരം മദ്രാസില്‍ സംഘടിപ്പിക്കപ്പെട്ടു. 1960 ല്‍ എന്‍. ഐ. എസ്‌. (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട്‌ ഓഫ്‌ സ്‌പോര്‍ട്‌സ്‌) രൂപീകൃതമായി. രാഷ്‌ട്രത്തിന്‍റെ വിവിധ സംസ്ഥാനങ്ങളില്‍ നിന്ന്‌ പ്രശസ്‌തരായ വോളിബോള്‍ താരങ്ങള്‍ എന്‍ .ഐ. എസില്‍ നിന്നും വിദ്‌ഗ്‌ധ പരിശീലനം സിദ്ധിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ പ്രവര്‍ത്തനമാരംഭിച്ചപ്പോള്‍ വോളിബോളിന്‍റെ നിലവാരവും പ്രചാരവും കൂടി കൂടി വന്നു. എന്‍. ഐ. എസ്‌. നിലവില്‍ വരുന്നതിന്‌ മുമ്പ്‌ തന്നെ 1955 ല്‍ റഷ്യന്‍ കോച്ച്‌ ഗോളോ മെസോവിന്‍റെയും 1959ല്‍ റഷ്യന്‍ കോച്ച്‌ പിമിനോവിന്‍റെയും നേതൃത്വത്തില്‍ രാജകുമാരി കോച്ചിങ്ങ്‌ സ്‌ക്കീം അനുസരിച്ച്‌ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഹ്രസ്വകാല കോച്ചിങ്ങ്‌ ക്യാമ്പുകള്‍ സംഘടിപ്പിക്കപ്പെട്ടിരുന്നു. 1962 ല്‍ ഏറ്റവും മികച്ച കായികതാരങ്ങള്‍ക്ക്‌ കൊടുക്കുന്ന അര്‍ജ്ജുന അവാര്‍ഡിന്‌ തമിള്‍ നാട്ടുകാരന്‍ പളനി സ്വാമി തിരഞ്ഞെടുക്കപ്പെട്ടു.

    ശതവാര്‍ഷികമാഘോഷിക്കുന്ന 1995 ജനുവരി ഒന്നു മുതല്‍ ഒട്ടേറെ നൂതനമായ നിയമ മാറ്റങ്ങള്‍ വോളിബോളില്‍ വന്നിരിക്കുന്നു. ശരീരത്തിന്‍റെ ഏത്‌ ഭാഗത്തും പന്ത്‌ തൊടുന്നത്‌ തെറ്റല്ലെന്നും ബാക്ക്‌ ലൈനില്‍ എവിടെ നിന്നും സര്‍വ്വീസ്‌ ചെയ്യാമെന്നതും കളിച്ചുകൊണ്ടിരിക്കുന്ന ആള്‍ ആയാളുടെ ആക്ഷനില്‍ അല്ലാത്ത സമയത്ത്‌ നെറ്റ്‌ തൊടുന്നത്‌ ഫൗള്‍ അല്ല എന്നും മറ്റുമുള്ള നിയമങ്ങള്‍ കളിയുടെ ഗതിയില്‍ വലിയ വ്യതിയാനമുണ്ടാക്കും എന്നത്‌ തീര്‍ച്ചയാണ്‌. ആ മാറ്റം ഗുണകരമാണോ, ജനപ്രീതി വര്‍ദ്ധിപ്പിക്കുകയാണോ ചെയ്യുക. കണ്ടറിയാം.