• വോളിബോള്‍ ബാലുശ്ശേരിയില്‍

    അമ്മത്‌ കമ്പിട്ട പറമ്പില്‍ (ബാലുശ്ശേരി)

    ബാലുശ്ശേരിയിലെ ആദ്യത്തെ കളിക്കാര്‍ അബൂക്കായുടെ കൂടെ ബാലന്‍, അബ്‌ദുറഹിമാന്‍കുട്ടി മാസ്‌ററര്‍, കുഞ്ഞികൃഷ്‌ണന്‍, കൃഷ്‌ണന്‍നായര്‍, കോയമാസ്റ്റര്‍ തുടങ്ങിയ കളിക്കാര്‍ എന്‍റെ അറിവില്‍ ആദ്യമായിട്ട്‌ ഒരു ക്ലബ്ബ്‌ ആരംഭിച്ചു. അതിന്‍റെ പേരാണ്‌ സുഭാഷ്‌ ചന്ദ്രബോസ്‌ വോളിബോള്‍ ക്ലബ്ബ്‌. ഒരു റിപ്പബ്ലിക്ക്‌ ദിനത്തില്‍ പല പരിപാടികളുടെ കൂട്ടത്തില്‍ അന്ന്‌ രാത്രി 7 മണിക്ക്‌ ശേഷം ഒരു ബോളിവോള്‍ മല്‍സരം ബാലുശേരിയും കൂട്ടാലിടയും തമ്മിലായിരുന്നു. 60 കൊല്ലങ്ങള്‍ മുമ്പ്‌ രാത്രി 7 മണിക്ക്‌ കറണ്ടും മോട്ടറുമൊന്നുമില്ലായിരുന്നകാലത്ത്‌ 200ഓളം പെട്രോള്‍ മാക്‌സിന്‍റെ ലൈറ്റില്‍ കളി നടത്തി. അന്ന്‌ വോളിബോള്‍ എന്ന്‌ പറഞ്ഞാല്‍ ബാലുശ്ശേരിയില്‍ ഒരു ഉത്സവമായിരുന്നു. കൂട്ടാലിടയ്‌ക്കുവേണ്ടി പട്ടാളം മൊയ്‌തി, കുട്ടിയാലി, കുട്ട്യേക്കിണ്ണി എന്നീ പ്രഗത്ഭ കളിക്കാരും ബാലുശ്ശേരിക്ക്‌ അബുക്കാ, കുഞ്ഞികൃഷ്‌ണന്‍, ബാലേട്ടന്‍, കൃഷ്‌ണന്‍നായര്‍, കോയമാസ്റ്റര്‍, അബ്‌ദുറഹ്മാന്‍ കുട്ടിമാസ്റ്റര്‍ തുടങ്ങിയ കളിക്കാരും തമ്മിലായിരുന്നു. കുറെ കഴിഞ്ഞപ്പോള്‍ ഈ കളിക്കാര്‍ക്ക്‌ കളിക്കാന്‍ ആവാത്തത്‌ കൊണ്ട്‌ പിന്നെ ബാലുശ്ശേരിയ്‌ക്ക്‌ വേണ്ടി കളിക്കാന്‍ വടകരയില്‍ നിന്ന്‌ ജിംഖാനാ ടീമിനെ വരുത്തി പല ടൂര്‍ണമെന്‍റിലും കളിപ്പിച്ചു. അതില്‍ ഒളിമ്പ്യന്‍ അബ്‌ദുറഹിമാന്‍, ഇരിങ്ങല്‍ പത്‌മനാഭന്‍ (പപ്പന്‍), മുകുന്ദന്‍, രാഘവന്‍ വൈദ്യര്‍, നാണുവേട്ടന്‍ തുടങ്ങിയ കളിക്കാരായിരുന്നു കളിച്ചത്‌. പിന്നെ കൊല്ലങ്ങള്‍ക്ക്‌ ശേഷം വലിയ കളിക്കാരൊന്നുമില്ലാതെ ദിവസവും വൈകുന്നേരം കളിക്കുന്നത്‌ കരിയാത്തന്‍ , അപ്പുക്കുട്ടി, മമ്മു തുടങ്ങിയവരായിരുന്നു. അവിടെ നിന്നാണ്‌ രാജുമാസ്റ്റര്‍ പറഞ്ഞു നമുക്ക്‌ ഒരു ക്ലബ്ബ്‌ രൂപീകരിക്കാം. ക്ലബ്ബ്‌ രൂപീകരണത്തോടെ ക്ലബ്ബിന്‍റെ പ്രസിഡന്റായി സൈദ്‌ മുഹമ്മദ,്‌ സെക്രട്ടറി സുകുമാരന്‍, ജോ. സെക്രട്ടറി ഗംഗാധരന്‍, ട്രഷര്‍ പാച്ചര്‍ ബാലന്‍ തുടങ്ങിയവരായിരുന്നു ഭാരവാഹികള്‍. ബാലുശ്ശേരിയില്‍ വീണ്ടും ടൂര്‍ണമെന്‍റ്‌ നടത്തണമെന്ന്‌ നാട്ടുകാരും വോളി പ്രേമികളും ക്ലബ്ബിനോട്‌ ആവശ്യപ്പെടുകയും അങ്ങിനെയാണ്‌ വി.വി.ബാലകൃഷ്‌ണന്‍ മെമ്മോറിയല്‍ വോളിടൂര്‍ണമെന്‍റ്‌ ആരംഭിച്ചത്‌. അന്ന്‌ ടിമിലെ കളിക്കാര്‍ രാജ്‌ മാസ്റ്റര്‍, ബഷീര്‍, രാജേന്ദ്രന്‍ പാലങ്ങാട്‌ ഗംഗന്‍, ബാലന്‍ നായര്‍, ഗംഗാധരക്കുറുപ്പ്‌ സാലു, പ്രേമന്‍, ശ്രീനിവാസന്‍, പ്രകാശന്‍, പിന്നീട്‌ പല കളിക്കാരും സ്‌പാര്‍ട്ട്‌സിന്‍റെ ജെയ്‌സി അണിഞ്ഞിരുന്നു അവരില്‍ മൂസ, മൊയ്‌തു, ഹമീദ്‌, ദേവസികുട്ടി, ജോയി, കുരിയാക്കൊസ്‌, ജോസ്‌ ജോര്‍ജ്‌, ജിമ്മി, ജോര്‍ജ്‌ മാനുവല്‍, മിതാദ്‌, തൊടുപുഴ ജോസ്‌, രമണറാവു ഗോവിന്ദന്‍കുട്ടി (M.E.G) താരം മടപ്പള്ളി ബാലകൃഷ്‌ണന്‍ തുടങ്ങിയവരായിരുന്നു പല ടൂര്‍ണ്ണമെന്‍റിലും കളിച്ചിരുന്നത്‌. പിന്നെ കുറേ കാലങ്ങള്‍ക്ക്‌ശേഷം കളിക്കാര്‍ക്ക്‌ ജോലികിട്ടി പലരും പോയത്‌ കാരണം സ്‌പാര്‍ട്ട്‌സ്‌റ്റ്‌ അങ്ങനെ നിലച്ച്‌ പോയി. പിന്നെ മിറാഷ്‌ ക്ലബ്‌ രൂപംകൊണ്ടു. ആ ടീമിന്‌ വേണ്ടി കളിച്ചത്‌ ഇവബാല്‍, ആലി, ആണ്ടി, കരുണന്‍, പ്രശാന്തന്‍, മുഹമ്മദ്‌, ഗംഗാധരന്‍ തുടങ്ങിയ കളിക്കാരായിരുന്നു. അവര്‍ക്ക്‌ ജോലി കിട്ടിയത്‌ കൊണ്ട്‌ പല തലങ്ങളിലേയ്‌ക്ക്‌ പോയി. ഇപ്പോള്‍ ബാലുശ്ശേരിയിലുള്ളത്‌ സ്വപ്‌ന സ്‌പോര്‍ട്ട്‌സ്‌ ക്ലബ്ബാണ്‌.