• അനുസ്‌മരണം

  എം. കെ. അഹമ്മത്‌

  1976 ജനുവരി 22-നു ഫിസിക്കല്‍ എഡുക്കേഷന്‍ കോളേജില്‍ വെച്ച്‌ നടന്ന ഷട്ടില്‍ ബാറ്റ്‌മിന്റന്‍ വെറ്ററന്‍സ്‌ ഫൈനലില്‍ ആവേശപൂര്‍വ്വം കളിച്ച്‌ കൊണ്ടിരിക്കേ തളര്‍ന്നു വീണ അദ്ദേഹത്തിന്‌ തല്‍സമയം തന്നെ വിദഗ്‌ദന്‍മാരായ ഡോക്‌ടര്‍മാരുടെ സേവനം ലഭിച്ചു എങ്കിലും ജീവിതത്തിലും മരണത്തിലും തികഞ്ഞ സ്‌പോര്‍ട്‌സ്‌മാനായിരുന്ന അദ്ദേഹത്തിന്‍റെ ജീവന്‍ നിലനിര്‍ത്തുവാന്‍ ആര്‍ക്കും തന്നെ സാദ്ധ്യമായില്ല. കോഴിക്കോട്ട്‌കാരായ മുഴുവന്‍ സ്‌പോര്‍ട്‌സ്‌മാന്‍മാരുടേയും കണ്ണിലുണ്ണിയായ അദ്ദേഹം എന്നെന്നേക്കുമായി വിട്ടു പിരിഞ്ഞു. "കളിച്ചുകൊണ്ട്‌ മരിക്കണമെന്ന്‌" തമാശയായി പറയാറുണ്ടായിരുന്ന അഹമ്മത്‌ കളിച്ചുകൊണ്ടുതന്നെ വിട്ടുപിരിഞ്ഞു.

  അഡ്വ. കെ. മൊയ്‌തി

  കോഴിക്കോട്‌ ബാറിലെ പ്രഗത്ഭനായ വക്കീലെന്ന നിലയില്‍ അറിയപ്പെട്ടിരുന്ന ശ്രി. മൊയ്‌തി തികഞ്ഞ ഒരു സ്‌പോര്‍ട്‌സ്‌ പ്രേമിയായിരുന്നു. എം.ഇ. എസ്‌-ന്‍റെ ആഭിമുഖ്യത്തില്‍ കോഴിക്കോട്‌ വെച്ച്‌ നടന്ന മണപ്പാടന്‍ ഗോള്‍ഡ്‌ ട്രോഫി അഖിലേന്ത്യാ ടൂര്‍ണ്ണമെന്‍റ്‌ കമ്മറ്റിയുടെ പ്രസിഡണ്ട്‌ എന്ന നിലയിലും, ജില്ലാ വോളിബോള്‍ ലീഗ്‌ ചാമ്പ്യന്‍ഷിപ്പ്‌ ഫൈനല്‍ റൗണ്ട്‌ കണ്ടക്‌ടിങ്ങ്‌ കമ്മറ്റിയുടെ പ്രസിഡണ്ട്‌‌ എന്ന നിലയിലും അദ്ദേഹം നിര്‍വഹിച്ച സേവനം എന്നും സ്‌മരിക്കത്തക്കതാണ്‌. 1976 ലെ അഖിലേന്ത്യാ ടൂര്‍ണ്ണമെന്‍റ്‌ നടക്കുന്ന അവസരത്തില്‍ അദ്ദേഹത്തിന്‍റെ നിര്‍ല്ലോഭമായ സഹകരണം അസോസിയേഷന്‌ ലഭിച്ചിരുന്നു. കോഴിക്കോട്‌ ജില്ലാ വോളിബോള്‍ അസോസിയേഷന്‍റെ ശില്‍പിയും അഡ്വ. കെ. മൊയ്‌തിയാണ്‌.

  ശ്രീ. എം. രാജഗോപാല്‍

  ജില്ലാ വോളിബോള്‍ അസോസിയേഷന്‍റെ മുന്‍ വൈ.പ്രസിഡണ്ടായിരുന്ന ശ്രീ എം. രാജഗോപാല്‍ പാലക്കാട്ടു വെച്ച്‌ ഹൃദയസ്‌തംഭനം മൂലമാണ്‌ നിര്യാതനായത്‌.